ADVERTISEMENT

‘രണ്ടാമൂഴം ’ തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീർപ്പ് വ്യവസ്ഥ സുപ്രീം കോടതി അംഗീകരിച്ചു. ഇതുപ്രകാരം, രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാർ മേനോൻ എംടിക്കു മടക്കി നൽകും. കഥയുടെയും തിരക്കഥയുടെയും പൂർണ അവകാശം എംടിയുടേതാണ്. മുൻകൂറായി ശ്രീകുമാർ മേനോൻ നൽകിയ ഒന്നേകാൽ കോടി രൂപ എംടി തിരികെ നൽകും.

രണ്ടാമൂഴം ആസ്പദമാക്കി സിനിമയെടുക്കുന്നതിനു ശ്രീകുമാർ മേനോനു വിലക്കുണ്ടാകും. മഹാഭാരതം അ‌ടിസ്ഥാനമാക്കി സിനിമയെടുക്കാമെങ്കിലും ഭീമൻ കേന്ദ്ര കഥാപാത്രമാകരുത്. ഇതു സംബന്ധിച്ചുള്ള കേസുകൾ ഇരുവിഭാഗവും പിൻവലിക്കുകയും ചെയ്യുമെന്നതാണ് വ്യവസ്ഥ. ഇവ കർശനമായി പാലിക്കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

‘രണ്ടാമൂഴം’ വൈകാതെ സ്ക്രീനിൽ: എംടി

‘രണ്ടാമൂഴം’ വൈകാതെ സിനിമയാകുമെന്ന് എംടി വാസുദേവൻ നായർ. ‘‘വർഷങ്ങൾ വൈകിയതു കൊണ്ടാണ് തിരക്കഥ തിരികെക്കിട്ടണമെന്ന് ആഗ്രഹിച്ചത്. നേരത്തേയായിരുന്നെങ്കിൽ ആരോഗ്യപരമായി യാത്ര ചെയ്യാനും ആളുകളെക്കാണാനും സൗകര്യമുണ്ടായിരുന്നു. പലയാളുകളും തിരക്കഥ ചോദിച്ചിട്ടുണ്ട്. ഇനിയെന്തു ചെയ്യണമെന്നത് തിരക്കഥ കയ്യിൽകിട്ടിയ ശേഷം തീരുമാനിക്കും’’– എംടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com