ADVERTISEMENT

സ്വര്‍ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അരുണ്‍ അറസ്റ്റിലായെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി ജ്യോതികൃഷ്ണ. ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണ വ്യാജവാര്‍ത്തക്കെതിരെ തുറന്നടിച്ചത്. വിഡിയോയ്ക്കിടെ ഭര്‍ത്താവ് അരുണ്‍ രാജയെ ക്യാമറയ്ക്ക് മുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു ജ്യോതികൃഷ്ണ. 

 

വ്യാജപ്രചരണത്തിനെതിരെ ദുബായ് പൊലീസിലും കേരളത്തിലും പരാതി നല്‍കിയിട്ടുണ്ടെന്നും നടി പറയുന്നു. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ജ്യോതികൃഷ്ണ. രാധികയുടെ സഹോദരന്‍ അരുണ്‍ രാജയെയാണ് ജ്യോതികൃഷ്ണ വിവാഹം ചെയ്തത്.

 

ജ്യോതികൃഷ്ണയുടെ വാക്കുകൾ:

 

‘രാവിലെ മുതല്‍ ഫോണ്‍ വിളിയും മെസേജുമായിരുന്നു. ഒരു ഫ്രണ്ടാണ് യൂട്യൂബ് ലിങ്ക് അയച്ചുതന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനിറ്റ് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്‌തോ എന്ന് ഞാനോര്‍ത്തു. നോക്കിയപ്പോല്‍ ലിവിങ് റൂമിലുണ്ട്.’

 

‘എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ ചെയ്യണ്ടേ. രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായി, നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രചരണം. സെപ്റ്റംബർ എട്ടിനാണ് സംഭവം. ആ കുടുംബം കഷ്ടപ്പെടുകയാണ് എന്നൊക്കെയായിരുന്നു വാർത്തകൾ. ഇതാണ് ആ മനുഷ്യൻ.’ –ഭർത്താവിനെ അരികിലേയ്ക്ക് വിളിച്ച് ജ്യോതികൃഷ്ണ പറഞ്ഞു.

 

‘സോഷ്യല്‍ മീഡിയ എന്നെ കുറേ കാലം നല്ല രീതിയില്‍ കൊന്നിട്ടുണ്ട്. എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഞാൻ. ഇപ്പോള്‍ ഒരു രീതിയിലും ബന്ധമില്ലാത്തതാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ സന്തോഷമായി ദുബായിലുണ്ട്. ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. ദുബായ് പൊലീസിലും നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാജാ ഗോള്‍ഡ് അരുണിന്റെ കസിന്റെയാണ്. അവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല. ഒത്തിരിപ്പേര് വിളിച്ചു, അതിൽസന്തോഷം.’–ജ്യോതികൃഷ്ണ പറയുന്നു.

 

ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന കാപ്ഷനോടെയാണ് ജ്യോതികൃഷ്ണ ലൈവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ജ്യോതികൃഷ്ണ രാജന്‍ 2017 നവംബര്‍ 19നാണ് വിവാഹിതയാകുന്നത്. ഗോഡ് ഫോര്‍ സെയില്‍, ഇത് പാതിരാമണല്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി, മൂന്നാം നാള്‍ ഞായറാഴ്ച എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com