ADVERTISEMENT

സുശാന്ത് സിങ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ച് സാറ അലിഖാൻ. സുശാന്തുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്നും എന്നാൽ, ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകി.

 

2019 ജനുവരിയില്‍ സുശാന്തുമായി ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങൾ സൂക്ഷിക്കുന്നതിൽ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സൗഹൃദം അവസാനിപ്പിച്ചതെന്നും സാറ വ്യക്തമാക്കി. 

 

ബന്ധങ്ങളിൽ സുശാന്ത് അതീവമായി പൊസെസീവ് ആയിരുന്നു. മാത്രമല്ല സാറ നായികയായി എത്തുന്ന സിനിമകളിൽ തന്നെ നിർബന്ധപൂർവം പരിഗണിക്കമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. 

 

കേദാർനാഥ് എന്ന സിനിമ മുതലാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്. സിനിമയുടെ സെറ്റിൽവെച്ച് സിഗരറ്റ് വലിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല -സാറ പറഞ്ഞു. സാറാ അലിഖാന്റെ ആദ്യ ചിത്രമായിരുന്നു കേദാർനാഥ്. ഈ സിനിമയ്ക്കു ശേഷം സാറയും സുശാന്തും സുഹൃത്തുക്കളും ബാങ്കോക്കിൽ വിദേശയാത്ര നടത്തിയിരുന്നു. അവിടെവച്ചുള്ള ഇവരുടെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

 

സുശാന്തുമായി നിരവധി ഇടങ്ങളിൽ ഒന്നിച്ച് സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന് താൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. കേദാർനാഥിന്റെ ചിത്രീകരണസമയത്ത് സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന റിയാ ചക്രവർത്തിയുടെ വെളിപ്പെടുത്തൽ സാറാ അലിഖാൻ നിഷേധിച്ചു. സാറാ ആലിഖാൻ സുശാന്തുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികാരികൾക്ക് കൈമാറി.

 

റിയാ ചക്രവർത്തി ബോളിവുഡിലെ ഉന്നതരെ ലഹരിമാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ബോംബെ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സുശാന്ത് സിങ് രജ്പുത്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന കാര്യം റിയയ്ക്ക് അറിയാമായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നത് റിയ ആണെന്നും ലഹരി കൈവശം വെച്ചതിനും കൈമാറ്റംചെയ്തതിനും വ്യക്തമായ തെളിവുകളുണ്ടെന്നും എൻ.സി.ബി. മേഖലാ ഡയറക്ടർ സമീർ വാങ്കഡെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com