ADVERTISEMENT

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15 ന്‌ സിനിമ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

സുഡാനി ഫ്രം നൈജീരിയ‌‌ക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിംഗും അജയ് മേനോന്‍ ചായാഗ്രഹണവും നിര്വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. പി ആർ ഒ - ആതിര ദിൽജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com