ഫാസിൽ എന്നോടു ചോദിച്ചു: ‘ആരാണീ ലിജോ ജോസ് പെല്ലിശേരി’?

alleppey-ashraff-lijo
SHARE

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ്. ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ‘നായകൻ’ എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ. 

ഇരുത്തംവന്ന ഒരു സംവിധായകന്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു. എന്നാൽ പടം ബോക്സ്ഓഫിസിൽ പരാജയമായിരുന്നു.

ഇനിയൊരു ഫ്ലാഷ് ബാക്ക്..

നിർമാതാവ് ഹസീബിന്റെ വീടിന്റെ പാലുകാച്ച്. എറണാകുളത്തുനിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടായിരുന്നു. ഞാനും പ്രൊഡക്‌ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു."നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ".  "ശരി ഞാൻ വരാം"

തിരികെ പോകും വഴി ഞാൻ പാച്ചിക്കായുടെ വീട്ടിൽ കയറി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു..  "എടാ നിന്നെ വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല." ഒന്നു നിർത്തി ...എന്നിട്ട് , "ആരാണീ ലിജോ ജോസ്പെല്ലിശ്ശേരി ...? ഷാനുവിന്റെ (ഫഹദ് ) ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ട്.. ".

ഞാൻ പറഞ്ഞു. "നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ് .."

" നിനക്കെങ്ങനെ അറിയാം...?"

ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും, അതിൽ സംവിധായകന്റെ കഴിവുകളും ഞാൻ വിവരിച്ചു..

"എന്നിട്ടാണോ പടം എട്ടു നിലയിൽ പൊട്ടിയത് "

അതെക്കുറിച്ചല്ലല്ലോ  ഞാൻ പറഞ്ഞത് സംവിധായകൻ കഴിവുള്ളവനാണന്ന് ഉറപ്പാ. അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. പിന്നീട് അറിയുന്നു ഫഹദ്, ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്. ചിത്രം ബംബർ ഹിറ്റ്..ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയറ്ററിൽ പോയി കണ്ടു...

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ... മനസ്സ് കൊണ്ടു അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ. ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA