ആദ്യം ചിരി, പിന്നെ കരച്ചിൽ; നവ്യയ്ക്ക് പിറന്നാൾ സർപ്രൈസുമായി കുടുംബം; വിഡിയോ

SHARE

പിറന്നാൾ ദിനത്തിൽ കുടുംബം കൊടുത്ത പണിയിൽ വിസ്മയഭരിതയായി നവ്യാ നായർ.  പിറന്നാൾ ആഘോഷിക്കാനായി മാതാപിതാക്കൾക്കും മകനും സഹോദരനും ഒപ്പം അതിരപ്പള്ളിയിലെ ഒരു റിസോർട്ടിൽ എത്തിയ നവ്യയ്ക്ക് സർപ്രൈസ് പാർട്ടി ഒരുക്കിയത് രഹസ്യമായി.  ഈ പരിപാടി മുഴുവൻ ഒപ്പിച്ചത് സഹോദരൻ കണ്ണനാണെന്ന് നവ്യ മനോരമ ഓണ്‍ലൈൻ പ്രേക്ഷകരോടായി പറഞ്ഞു. 

‘അച്ഛനും അമ്മയും സഹോദരനുമൊത്ത് ഒരു റിസോർട്ടിൽ പോകണമെന്നത് നേരത്തെ ഉള്ള ആഗ്രഹമാണ്. എന്നാൽ അത് ഇന്ന് തന്നെ ആകട്ടെ എന്ന് കണ്ണൻ പറഞ്ഞു, പക്ഷേ അത് ഇങ്ങനെയൊരു സർപ്രൈസ്‌ ഒരുക്കാൻ ആണെന്ന് അറിഞ്ഞില്ല. എന്തായാലും വലിയ സർപ്രൈസ്‌ ആയിപ്പോയി.  മനസ്സ് നിറഞ്ഞു, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ബർത്ഡേ സെലിബ്രേഷൻ.’–നവ്യ പറയുന്നു.  

navya-nair-birthday-celebration

‘ഇവിടെ റിസോർട്ടിലെ ഒരു റൂമിൽ എല്ലാ അറേഞ്ച്മെന്റും ഇവർ ചെയ്തു വച്ചു. രാത്രി 12 മണി ആയപ്പോൾ എന്റെ കണ്ണ് കെട്ടി കൊണ്ട് വന്നു കാണിച്ചു.  എന്റെ മോനും അറിഞ്ഞു കൊണ്ടുള്ള പരിപാടി ആയിരുന്നു.  പിന്നെ എന്റെ ബെസ്റ്റ്ഫ്രണ്ട് കവിത, മറ്റു കൂട്ടുകാരുടെ സെൽഫി വിഡിയോ വിഷ് ഇതൊക്കെ വാങ്ങി എഡിറ്റ് ചെയ്ത് റിസോർട്ടിൽ അയച്ചു കൊടുത്തിരുന്നു.’  

‘ആഘോഷത്തിനായി ഒരുക്കിയ റൂമിലെ ടിവിയിൽ അവർ അത് പ്ലേ ചെയ്തു. ഇതൊക്കെ കണ്ടതോടെ ഞാൻ ആകെ പെട്ടു പോയി.  ഭയങ്കര സന്തോഷമായി.  എന്റെ ഒരു കൂട്ടുകാരിക്ക് കേക്ക് സെയിൽ ഉണ്ട്, ഞാൻ ആ കുട്ടിയോട് ഒരു കേക്ക് ഓർഡർ ചെയ്തിരിക്കുകയായിരുന്നു.  അതും വാങ്ങിപ്പോകാം എന്ന് കണ്ണനോട് ഞാൻ പറഞ്ഞതാണ്, അവൻ പറഞ്ഞു, ‘ഓ അതൊന്നും വേണ്ട നമുക്ക് പിന്നെ എപ്പോഴെങ്കിലും ആഘോഷിക്കാം’ എന്ന്. ഈ പണിയൊക്കെ ഒപ്പിച്ചു വച്ചിട്ടാണ് ഇതൊക്കെ പറയുന്നതെന്ന് ഞാൻ അറിഞ്ഞോ? സന്തോഷേട്ടൻ വിളിച്ചു വിഷ് ചെയ്തിരുന്നു, എല്ലാം കൂടി മനസ്സ് നിറച്ച ഒരു പിറന്നാൾ.   ഇനി ഞങ്ങൾ ഒരു അനാഥലയത്തിൽ പോവുകയാണ്.  അവിടെയുള്ളവർക്ക് ഊണ് കൊടുക്കുന്നുണ്ട്,  അവരോടൊപ്പമാണ് ഇന്നത്തെ ഊണ്.’–നവ്യ പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA