ADVERTISEMENT

കോവിഡ് കാലത്ത് തിയറ്ററിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയായ ഖാലിദ് റഹ്മാൻ ചിത്രം ലവ് പുതിയ ടീസർ പുറത്തുവിട്ടു. സെന്‍സര്‍ ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്​. ഭാര്യാഭർത്താക്കൻമാർ തമ്മിലെ സ്നേഹവും കലഹവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറും ടീസറുമൊക്കെ നൽകുന്ന സൂചന.

 

ഒക്ടോബര്‍ 15ന് ഗള്‍ഫ് നാടുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ്​ ചിത്രം ഉണ്ടക്ക് ശേഷം ഖാലിദ്​ റഹ്​മാൻ സംവിധാനം ചെയ്ത്. ചിത്രത്തിൽ രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്​. 

എല്ലാവിധ കോവിഡ് സുരക്ഷാ മുന്‍കരുതലുകളോടെയുമാകും ചിത്രത്തിന്‍റെ പ്രദര്‍ശനമെന്ന് ഖാലിദ് റഹ്‍മാനും നിര്‍മാതാവ് ആഷിഖ് ഉസ്മാനും അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിൽ ഷൂട്ടിങ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയാണ്​ ലവ്. 

 

ജൂൺ 22ന് ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂർത്തിയാവുകയായിരുന്നു. സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ. ആഷിഖ് ഉസ്മാൻ നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com