ADVERTISEMENT

വൻ വിജയമായ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സെറ്റിൽ നിന്നുള്ള പല ചിത്രങ്ങളും പുറത്തു വന്നിരുന്നു. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെയും മീനയുടെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മീനയാണ് ഫോട്ടോ ആരാധകർക്കായി പങ്കുവച്ചത്. സിനിമ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ജോര്‍ജുകുട്ടിയായും റാണിയായുമുള്ള മോഹൻലാലിന്റെയും മീനയുടെയും ഫോട്ടോയാണ് ചര്‍ച്ചയാക്കുന്നത്. സാമൂഹിക അകലം പാലിച്ച് എന്നാണ് മീന ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ്  എഴുതിയിരിക്കുന്നത്. 

 

രണ്ടുപേരും ഒരു സോഫയുടെ രണ്ടറ്റത്തായി ഇരിക്കുന്ന ചിത്രമാണിത്.  ഒട്ടേറെ ആരാധകരും ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്. കോവിഡ് ആയതുകൊണ്ട് സാമൂഹിക അകലം പാലിക്കണമെന്ന് ആരാധകരും പറയുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും റാണിക്കും ജോർജുകുട്ടിക്കും ഗ്ലാമർ കൂടിയേ ഒള്ളൂവെന്നാണ് കൂടുതൽ പേരും പറയുന്നത്.

 

വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ ചെയ്‍ത ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് വീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com