കാൻസറിനോട് നോ പറഞ്ഞു, അധീരയായി തിരികെ എത്തി സഞ്ജയ് ദത്ത്

sanjay-dutt-kgf
SHARE

കാൻസർ മൂലം ചികിത്സയിലായിരുന്ന സഞ്ജയ് ദത്ത് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തി. ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 ലൊക്കേഷനിൽ തിരിച്ചെത്തിയതിന്റെ ഫോട്ടോ താരം തന്നെ ആരാധകർക്കായി പങ്കുവച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. സിനിമയിൽ നിന്നും താൽക്കാലിക ഇടവേള എടുക്കുന്നുവെന്ന് രോഗവിവരം അറിഞ്ഞ ശേഷം സഞ്ജയ് ദത്ത് വെളിപ്പെടുത്തിയിരുന്നു. വിദേശത്തും മുംബൈയിലുമായാണ് അദ്ദേഹം ചികിത്സ നേടിയത്. 

View this post on Instagram

Gearing up for #Adheera!⚔️ #KGFChapter2

A post shared by Sanjay Dutt (@duttsanjay) on

താരം വീണ്ടും തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകരും. ഈ പ്രായത്തിലും സിനിമയോടും ജീവിതത്തോടുമുള്ള അദ്ദേഹത്തിന്റെ ആവേശം മറ്റുള്ളവർക്കും പ്രചോദനമാണെന്ന് സിനിമാപ്രേമികളും പറയുന്നു. അതേസമയം കെജിഎഫ് 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ അവസാനഘട്ടചിത്രീകരണത്തിലാണ് അണിയറപ്രവർത്തകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA