മലയാള ചിത്രത്തിന്റെ റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറാൻ ജുനൈദ് ആമിര്‍ ഖാൻ

junaid-aamir-khan
SHARE

ഷെയ്ൻ നിഗം ചിത്രം ഇഷ്കിന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. മൂന്നു വർഷമായി നാടകരംഗത്ത് സജീവമാണ് ഈ ചെറുപ്പക്കാരൻ. ജർമ്മൻ നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റിന്റെ മദർ കറേജ് ആൻഡ് ചിൽഡ്രൻ എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കി ക്വാസർ താക്കൂർ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് അരങ്ങേറ്റം കുറിച്ചത്. 

ലോസ് ആഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിലെ പൂർവ വിദ്യാർഥി കൂടിയായ ജുനൈദ് എ ഫാമിംഗ് സ്റ്റോറി, എ ഫ്യൂ ഗുഡ് മെൻ, മെഡിയ, ബോൺ ഓഫ് കണ്ടൻഷൻ തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചിരുന്നു. നാടകവേദിയിൽ നിന്നും ബോളിവുഡ് സിനിമയിലേക്ക് ചുവടുവെയ്ക്കുകയാണ് ജുനൈദ് ഇപ്പോൾ

ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ആണ് ഇഷ്ക്. നീരജ് പാണ്ഡെയാണ് ചിത്രം ഹിന്ദിയിൽ ഒരുക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA