ADVERTISEMENT

വിവാഹ ശേഷം ടൈറ്റിൽ റോളിൽ മിയയുടെ തിരിച്ചു വരവ്.  നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത മിയയോട് വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഞാനിവിടെ തന്നെ ഉണ്ടാകും എന്നായിരുന്നു മിയയുടെ മറുപടി. അതു ശരിവയ്ക്കുന്നതായി സിഐഡി ഷീല  എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ്.  ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന ചിത്രത്തിൽ സിഐഡി പെൺകുട്ടിയായി മിയ എത്തുന്നു.

 

വരാനിരിക്കുന്ന വൈശാഖ്–മമ്മൂട്ടി ചിത്രമായ ന്യൂയോർക്കിന്റെ തിരക്കഥാകൃത്തായ നവീൻ ജോൺ ആണ് ഷീലയുടെയും തിരക്കഥാകൃത്ത്. സൈജു എസ്.എസ്. ആണ് സംവിധാനം. ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായവരാണ് തിരക്കഥാകൃത്ത് നവീൻ ജോണും സൈജുവും. 

 

ദിനേശ് കൊല്ലപ്പള്ളി നിർമിക്കുന്ന CID ഷീലയുടെ എഡിറ്റിങ് മഹേഷ് നാരായണൻ ആണ്. രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com