ധ്രുവിന്റെ സർപ്രൈസിൽ കണ്ണുനിറഞ്ഞ് മേഘ്ന; വിഡിയോ കാണാം

meghana-dhruv-sarja
SHARE

ജൂനിയർ ചിരുവിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് മേഘ്നയും കുടുംബവും. മേഘ്നയുടെ ബേബി ഷവർ വലിയ ആഘോഷമായാണ് ചിരഞ്ജീവി സർജയുടെ അനിയൻ ധ്രുവ് സർജയും കുടുംബവും നടത്തിയത്. മേഘ്നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയൻ ധ്രുവ് വേദി ഒരുക്കിയിരുന്നത്. ബേബിഷവർ ചടങ്ങുകളുടെ ഔദ്യോഗിക വിഡിയോ ധ്രുവ് ആരാധകർക്കായി പങ്കുവച്ചു.

ധ്രുവിന്റെ കൈപിടിച്ച് വേദിയിലേയ്ക്ക് എത്തുന്ന മേഘ്നയെ വിഡിയോയിൽ കാണാം. വേദിയിൽ ചിരുവിന്റെ ചിത്രം കണ്ട് കണ്ണുനിറയുന്ന മേഘ്നയെ ധ്രുവ് ചേർത്തു നിർത്തുന്നുണ്ട്. 

ഈ സമയവും കടന്നുപോകുമെന്നും മേഘ്നയ്ക്കു വേണ്ടി എപ്പോഴും തങ്ങൾ ഒന്നായിരിക്കുമെന്നും കുടുംബാംഗങ്ങളിലൊരാളായ അർജുൻ വേദിയിെലത്തി പറഞ്ഞു. നെഗറ്റിവിറ്റിയെ പോസിറ്റിവ് കാര്യങ്ങളിലേയ്ക്ക് മാറ്റുക എന്നതാണ് ഇതുപോലുള്ള ചടങ്ങുകൾ കൊണ്ട് ഉദേശിക്കുന്നതെന്നും ജൂനിയർ ചിരുവിനെ വരവേൽക്കാൻ കുടുംബം കാത്തിരിക്കുകയാണെന്നും അർജുൻ പറയുന്നു.

ഈ ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്.

ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് മേഘ്ന ഗര്‍ഭിണിയാണെന്നുളള വിവരം ഏവരും അറിഞ്ഞത്. തുടര്‍ന്ന് അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സര്‍ജ. ലോക്ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നടന്‍ മുന്‍പ് സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് മേഘ്നയുമായി താന്‍ കൂടുതല്‍ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു. ചിരു മരിക്കുമ്പോൾ നടി മൂന്നു മാസം ഗർഭിണിയായിരുന്നു.

കന്നഡത്തില്‍ അട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചീരുവും മേഘ്‌നയും വിവാഹിതരായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA