ചിരുവിന് പിറന്നാൾ; പ്രിയപ്പെട്ടവന്റെ ശവകുടീരം സന്ദർശിച്ച് മേഘ്ന; വിഡിയോ

meghana-raj-visit
SHARE

പിറന്നാൾ ദിവസം പ്രിയതമന്റെ ശവകുടീരത്തിലെത്തി മേഘ്ന രാജ്. അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ 36ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു നടിയുടെ സന്ദർശനം. 

കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള മരണം ഇപ്പോഴും ആരാധകരുടെ മനസ്സിലൊരു നൊമ്പരമാണ്. ചിരഞ്ജീവി സർജയോടുള്ള ഭാര്യ മേഘ്നയുടെ സ്നേഹമാണ് അതിന് മറ്റൊരു കാരണവും. പ്രിയപ്പെട്ടവൻ മരണത്തിന് കീഴടങ്ങിയിട്ടും അവർ അദ്ദേഹത്തെ ചേർത്തു നിർത്തുന്നു. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവിന്റെ മരണം. കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് മേഘ്നയുടെ ബേബി ഷവറിന് ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ച് ഒപ്പം ചിരിതൂകി ഇരിക്കുന്ന അവരുടെ ചിത്രം പുറത്തു വന്നിരുന്നു.

ചിരഞ്ജീവിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നിറവയറിൽ നിൽക്കുന്നൊരു ചിത്രം നടി പങ്കുവച്ചിരുന്നു. നിന്റെ അച്ഛൻ എന്നും ഒരു ആഘോഷമായിരുന്നു കുഞ്ഞേ എന്ന തലക്കെട്ടോടെയാണ് മേഘ്ന ചിത്രം പങ്കുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA