ADVERTISEMENT

പ്രശസ്ത ചലച്ചിത്രതാരം ശാന്തികൃഷ്ണയുടെ പിതാവ് ആർ. കൃഷ്ണൻ (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 

 

"ഇന്നു രാവിലെ ഏട്ടേമുക്കാലിന് അച്ഛൻ പോയി. രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു അച്ഛൻ. കിഡ്നി സംബന്ധമായി ചില പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് അച്ഛനെ അഡ്മിറ്റ് ചെയ്തത്. പിന്നീട് കോവിഡ് ആയിപ്പോയി. പക്ഷേ, രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ആരോഗ്യനില വഷളായി. അങ്ങനെയാണ് ഇന്നു രാവിലെ അച്ഛൻ പോയത്," മരണവാർത്ത സ്ഥിരീകരിച്ച് ശാന്തികൃഷ്ണ മനോരമ ഓൺലൈനോടു പറഞ്ഞു. 

 

കുടുംബസമേതം ബെംഗളൂരുവിലാണ് താരം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം. ശാന്തികൃഷ്ണയുടെ സഹോദരനാണ് തമിഴ് സംവിധായകൻ സുരേഷ് കൃഷ്ണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com