ADVERTISEMENT

തെലുങ്കിൽ സംവിധാന അരങ്ങേറ്റത്തിനൊരുങ്ങി ഐ.വി. ശശിയുടെ മകൻ അനി ഐ.വി. ശശി. നിന്നിലാ നിന്നിലാ എന്നാണ് ചിത്രത്തിന്റെ പേര്. നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. 

ani-iv-sasi

 

ഷെഫിന്റെ വേഷത്തിലാകും അശോക് സെൽവൻ എത്തുക. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ നാസർ, സത്യ എന്നിവരും അഭിനയിക്കുന്നു. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ.

 

സിനിമയുടെ തിരക്കഥയും അനി തന്നെയാണ്. ബി.വി.എസ്‍.എൻ. പ്രസാദ് ആണ് നിർമാണം. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com