ADVERTISEMENT

കോവിഡ് രോഗസമയത്ത് തന്നെ ചികിത്സിച്ച ആശുപത്രി അധികൃതർക്ക് നന്ദി പറഞ്ഞ് തമന്ന. രണ്ടാഴ്ച മുൻപാണ് തമന്ന ഭാട്ടിയക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്കും മാറിയിരുന്നു. രോഗബാധയെത്തുടർന്ന് താൻ വളരെയധികം അവശയായിരുന്നെന്നും ആരോഗ്യ സ്ഥിതി തിരികെയാക്കിത്തന്ന ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോട് തനിക്ക് വളരെയധികം നന്ദിയുള്ളതായും തമന്ന പറഞ്ഞു.

 

‘കോണ്ടിനെന്റൽ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോട് എനിക്ക് എത്രത്തോളം നന്ദി പറയാനുണ്ടെന്നത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. ഞാൻ തീർത്തും രോഗിയായിരുന്നു, ദുർബലയായി മാറിയിരുന്നു, ഭയപ്പെട്ടിരിക്കുകയായിരുന്നു, പക്ഷേ ഞാൻ സുഖകരമായിരിക്കണമെന്നും മികച്ച രീതിയിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും നിങ്ങൾ ഉറപ്പുവരുത്തി. ദയയും ആത്മാർത്ഥമായ കരുതലും ശ്രദ്ധയും എല്ലാം നല്ലതാക്കി മാറ്റി.’–തമന്ന പറയുന്നു.

 

ഹൈദരാബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്ന കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ൽ ചി​കി​ത്സ​യിൽ പ്രവേശിച്ചിരുന്നു.

 

ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവർ ടെസ്റ്റിന് വിധേയരാക്കിയിരുന്നുവെന്നും അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com