ADVERTISEMENT

മാർവൽ സിനിമകളില്‍ കണ്ടുവരുന്ന ഒന്നാണ് സിനിമയുടെ അവസാനം കാണിക്കുന്ന ടെയിൽ എൻഡ് രംഗങ്ങൾ. ഇപ്പോഴിതാ നരസിംഹം സിനിമയിലെ ‘ടെയിൽ എൻഡ്’ രംഗമാണ് വൈറലാകുന്നത്. 

 

നരസിംഹം സിനിമയുടെ അവസാന ഭാഗത്ത് ഓടി കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും പച്ചക്കറികള്‍ നിലത്തേക്ക് വീഴുന്നുണ്ട്. ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ചതാണ് ഇത്. എന്നാല്‍ റീടേക്ക് പോകാതെ പച്ചക്കറികള്‍ വീഴുന്ന രംഗം തന്നെ സിനിമയിൽ ഉപയോഗിക്കുകയായിരുന്നു.

 

എന്തായാലും മലയാളികളുടെ മനസിനെ വലച്ച ആ രംഗത്തിനൊരു പുതിയ ക്ലൈമാക്സ് ഒരുക്കിയിരിക്കുകയാണ് ചില വിരുതന്മാര്‍. ചിത്രത്തിന് ഒരു ‘ഡിലീറ്റഡ് എൻഡിങ്’ പുറത്തിയിറക്കിയിരിക്കുകയാണ് യുവാക്കൾ. നിലത്തു വീഴുന്ന പച്ചക്കറി രണ്ട് യുവാക്കള്‍ വന്നെടുത്ത് പോകുന്നതാണ് പുതിയ എഡിറ്റിങ്. രസകരമായ വിഡിയോ വെെറലായി മാറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com