ADVERTISEMENT

വാഷിങ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡിസി എസ്എഎഫ്എഫ് (DCSAFF) സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ  മികച്ച ചിത്രമായി കേരളത്തിൽ നിന്നുള്ള 'ഒരു നക്ഷത്രമുള്ള ആകാശം' തിരഞ്ഞെടുക്കപ്പട്ടു. സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്നായ് അറുപതോളം സിനിമകൾ പങ്കെടുത്ത മത്സരത്തിലാണ് മികച്ച ചിത്രത്തിനുള്ള ഈ പുരസ്കാരം നേട്ടം.

 

മലബാർ മൂവി മേക്കേഴ്സിന്റെ  ബാനറിൽ എം.വി.കെ. പ്രദീപ് നിർമ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകർ.  വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും  യുവതിയായ ഒരു അധ്യാപികയും  അവളുടെ പ്രണയവും ജീവിതവും പൊതു വിദ്യാഭ്യാസവും സർക്കാർ സ്കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം. അപർണ ഗോപിനാഥ് ഉമ ടീച്ചർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിചിരിക്കുന്ന സിനിമയിൽ ഗണേഷ് കുമാർ, സംവിധായകൻ ലാൽജോസ് സന്തോഷ് കീഴാറ്റൂർ ജാഫർ ഇടുക്കി, ഉണ്ണിരാജ, അനിൽ നെടുമങ്ങാട്,   സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രാജ്ജ്യോത് പ്രദീപ്, ബാലതാരം എറിക്  സക്കറിയ എന്നിവരാണ് അഭിനേതാക്കൾ.  

 

കൈതപ്രത്തിന്റെ വരികൾക്ക്  രാഹുൽ രാജ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതം ദീപാങ്കുരനുമാണ് നിർവഹിച്ചത്. തിരക്കഥ - സുനീഷ് ബാബു, ചായാഗ്രഹണം - സജിത് പുരുഷൻ, എഡിറ്റിംഗ്-റഹ്മാൻ മുഹമ്മദലി, പ്രൊഡക്ഷൻ കൺട്രോളർ - മധു തമ്മനം, കലാസംവിധാനം - സജി പാഞ്ചു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത് വേലായുധൻ, മേക്കപ്പ്- സജി കൊരട്ടി, സംഭാഷണം- സുധീഷ് ചട്ടഞ്ചാൽ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊജക്ട് കോർഡിനേറ്റർ- ഷിജുക്കുട്ടൻ, ഫിനാൻസ് കൺട്രോളർ- പി എസ് സുനിലും വാർത്താവിതരണം അഞ്ജു അഷറഫും കൈകാര്യം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com