ADVERTISEMENT

ദസറ ആഘോഷം വ്യത്യസ്തമാക്കി ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. തന്‍റെ ജോലിക്കാരിലൊരുള്ള ഒരാള്‍ക്ക് പുത്തന്‍ കാര്‍ സമ്മാനിച്ചാണ് നടി മറ്റുള്ളവർക്കും മാതൃകയായത്. ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ കൂടെയുള്ള ജീവനക്കാരനാണ് ദസറ ദിനത്തിൽ സര്‍പ്രൈസ് സമ്മാനം നൽകി താരം ഞെട്ടിച്ചത്. 

 

ട്രാഫിക്ക് പൊലീസ് വേഷത്തിലാണ് ‌കാർ സമ്മാനിക്കാൻ ജാക്വിലിനെത്തിയത്. മുംബൈയിലെ തിരക്കുള്ള റോഡില്‍ വച്ചാണ് കാറിന്റെ പൂജ നടന്നത്. ജീവനക്കാരന്‍ കാറിന് മുന്നില്‍ നാളികേരം ഉടക്കുന്നതൊക്കെ വിഡിയോയിലുണ്ട്. ഷൂട്ടിങ് സെറ്റിൽ നിന്നും നേരെ വന്നതിനാൽ താരം വേഷം മാറ്റിയിരുന്നില്ല.

 

ഇതാദ്യമായല്ല ജാക്വിലിൻ തന്റെ സ്റ്റാഫ് അംഗങ്ങൾക്ക് സമ്മാനം നൽകുന്നത്. ഇതിന് മുൻപ് മേക്കപ്പ് ആർടിസ്റ്റിനായിരുന്നു നടി കാർ  സമ്മാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com