ADVERTISEMENT

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍  പുറത്തിറങ്ങി. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ.

 

നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വഹിക്കുന്നു. 

 

വെെ വി രാജേഷ് തിരക്കഥ,സംഭാഷണമെഴുതുന്നു. എഡിറ്റര്‍-സുരേഷ് അരസ്, സംഗീതം-അഭിജിത്ത് ഷെെലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു, കല-അജയ് മാങ്ങാട്, മേക്കപ്പ്-ഹീര്‍, കോസ്റ്റ്യൂം ഡിസെെനര്‍-ലിജി പ്രേമന്‍, പരസ്യകല-ജയറാം പോസ്റ്റര്‍വാല, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com