സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജ്യോതിർമയി: അമ്പരന്ന് ആരാധകർ

nazriya-jyothiramyi
SHARE

നടി ജ്യോതിർമയിയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ. യുവതാരം നസ്രിയ നസീമിനൊപ്പമുള്ള ചിത്രത്തിലാണ് സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ ജ്യോതിർമയിയുടെ വേറിട്ട അവതാരം. ആദ്യനോട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടിയെന്ന് ആരാധകർ പറയുന്നു. മുടി ബോയ്കട്ട് അടിച്ച്, നരച്ച ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട താരം പുതിയൊരു സ്റ്റൈൽ സ്റ്റേറ്റ്മെന്റാണ് ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചത്. 

വളരെ അപൂർവമായാണ് ജ്യോതിർമയി തന്റെ സ്വകാര്യചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. അതിനാൽ നസ്രിയയ്ക്കൊപ്പമുള്ള സോൾട്ട് ആന്റ് പെപ്പർ ലുക്കിലുള്ള ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയായി. ഫഹദ്–നസ്രിയ കുടുംബവുമായി അടുത്ത ബന്ധമാണ് ജ്യോതിർമയിക്കുള്ളത്. അവരുടെ സൗഹൃദത്തിന്റെ ഊഷ്മളത അടയാളപ്പെടുത്തുന്നതാണ് പുതിയ ചിത്രം.     

jyothirmayi

കുറച്ചു മാസങ്ങൾക്കു മുൻപ് തല മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രം ഭർത്താവും സംവിധായകനുമായ അമൽ നീരദ് പങ്കുവച്ചിരുന്നു. 2015 ഏപ്രിൽ 4–നാണ് അമൽ നീരദും ജ്യോതിർ‌മയിയും വിവാഹിതരാകുന്നത്. 2013ലിറങ്ങിയ ഹൗസ്ഫുൾ ആണ് ജ്യോതിർമയി അവസാനമായി അഭിനയിച്ച ചിത്രം. അമൽ നീരദുമായുള്ള വിവാഹശേഷവും സിനിമയിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുകയാണ് താരം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA