തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. 65 കാരനായ ചിരഞ്ജീവി തന്റെ പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണത്തിനുള്ള തയാറെടുപ്പിലായിരുന്നു.
കോവിഡ് പ്രതിസന്ധികൾ മൂലം നിര്‍ത്തിവച്ച ചിത്രം നവംബർ ഒൻപതിനാണ് തുടങ്ങാനിരുന്നത്. ഇതിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റിവ് ആയത്. ഇതോടെ ക്വാറന്റീെനില്‍ പ്രവേശിച്ചിരിക്കുകയാണ് ചിരഞ്ജീവി.
തനിക്ക് ലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ തന്നെയാണെന്നും ചിരഞ്ജീവി അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ താനുമായി സമ്പര്‍ക്കമുണ്ടായവരെല്ലാം ക്വാറന്റെെനില്‍ പോകണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും ചിരഞ്ജീവി പറയുന്നു.