ADVERTISEMENT

ദൃശ്യം രണ്ടാം ഭാഗത്തിനു വേണ്ടി തൊടുപുഴ കാഞ്ഞാർ കൈപ്പ കവലയിൽ നിർമിച്ച സെറ്റ് അണിയറ പ്രവർത്തകർ പൊളിച്ചുനീക്കി. ജോർജുകുട്ടിയുടെ കേബിൾ കട ഉൾപ്പടെ, പൊലീസ് സ്േറ്റഷൻ അടങ്ങുന്ന ഗംഭീര സെറ്റായിരുന്നു കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തൽ ഇവിടെ ഒരുക്കിയിരുന്നത്.

 

ഹൈറേഞ്ചിൽ നിന്നു മലയിറങ്ങിയതു പോലെ രാജാക്കാട് പൊലീസ് സ്റ്റേഷനും അനുബന്ധകെട്ടിടങ്ങളുമൊക്കെയായി ഒരു തെരുവ് തന്നെ ഇവിടെ സൃഷ്ടിച്ചിട്ടു. ദൃശ്യം സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണിവിടം.

 

സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് മലങ്കര ജലാശത്തിന്റെ തീരമായ  കൈപ്പ കവല. തുണിക്കട, റേഷൻ കട, കുരിശുപള്ളി, വളം ഡിപ്പോ, എന്നിയുടെ സെറ്റുകളും ഇവിടെ ഒരുക്കിയിരുന്നു. സിനിമയുടെ ആദ്യ ഭാഗവും ഇവിടെ നിന്നായിരുന്നു ചിത്രീകരിച്ചത്.

 

വരുണിനെ കുഴിച്ചുമൂടിയ പഴയ പൊലീസ് സ്റ്റേഷനും ഇപ്പോഴുള്ള പുതിയ പൊലീസ് സ്റ്റേഷനുമൊക്കെ ഇവിടെയാണ് നിർമിച്ചത്. സെറ്റിനായി ഉപയോഗിച്ച പ്രധാന സാധനങ്ങളൊക്കെ വണ്ടിയിൽ തന്നെ കയറ്റി തിരിച്ചുകൊണ്ടുപോകുകയായിരുന്നു.

വഴിത്തലയിലെ ഷെഡ്യൂളിനു ശേഷം അവസാനഘട്ട ചിത്രീകരണത്തിനായാണ് ദൃശ്യം 2 ടീം കൈപ്പ കവലയിൽ എത്തുന്നത്. ഒക്ടോബർ അവസാനം തുടങ്ങിയ ചിത്രീകരണം ഒരാഴ്ച നീണ്ടുനിന്നിരുന്നു. നവംബര്‍ ആറാനായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com