തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയ്ക്ക് കോവിഡ് ഫലം പോസിറ്റീവായതി വന്നത് ആർടിപിസിആർ കിറ്റിന്റെ പിഴവ് മൂലമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ചയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്.
മൂന്ന് തവണ ഡോക്ടർമാർ ടെസ്റ്റ് ചെയ്തപ്പോഴും താൻ നെഗറ്ററിവാണെന്നും ആരാധകരോട് നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.