കേരളത്തിൽ തിയറ്റർ തുറക്കാൻ വൈകും

master-theatre
SHARE

കേരളത്തിൽ സിനിമാ തിയറ്ററുകൾ തുറക്കാൻ വൈകും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ചലച്ചിത്ര സംഘടനകളും തിയറ്ററുകൾ ഉടന്‍ തുറക്കേണ്ടെന്ന നിലപാടെടുത്തു. കോവിഡ് വ്യാപനം നിയന്ത്രണവിയേധമാകാത്തിനാലാണ് തിയറ്റർ തുറക്കേണ്ടെന്ന നിലപാടിലേയ്ക്ക് എത്തിയത്.

അടുത്ത വർഷം വിഷുവിന് തിയറ്റുകൾ തുറന്നാൽ മതിയെന്ന നിലപാടിലാണ് ചില തിയറ്റർ ഉടമകൾ. തിയറ്ററുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്ന് കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ തുറന്നെങ്കിലും നഷ്ടം കാരണം പൂട്ടുകയായിരുന്നു.

കോവിഡിനു മുമ്പും ശേഷവുമായി മലയാളത്തിൽ ഏതാണ് 67 സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. നിലവിൽ പതിനഞ്ചോളം സിനിമകളുടെ ചിത്രീകരണവും നടന്നുവരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA