സസ്പെന്‍ഡ് ചെയ്യണമെന്ന് സിദ്ദിഖ്, നടപടി ഉടന്‍ വേണ്ടെന്ന് മുകേഷ്

amma-sidgique-bineesh
SHARE

ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടനയായി 'അമ്മ'യില്‍ വാക്കേറ്റം. ലഹരിമരുന്നുകേസില്‍ പ്രതിയായ ആളെ സസ്പെന്‍ഡ് ചെയ്യണമെന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ നടൻ സിദ്ദിഖ് ആവശ്യപ്പെട്ടു. എന്നാൽ നടപടി ഉടന്‍ വേണ്ടെന്നാണ് മുകേഷിന്റെ വാദം. സസ്പെന്‍ഷന്‍ വേണമെന്ന്  എക്സിക്യൂട്ടീവ് യോഗത്തില്‍ നടിമാരും ആവശ്യപ്പെട്ടു. 

ബിനീഷിനെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന എക്സിക്യുട്ടീവ് യോഗത്തിലെ ആവശ്യം മുകേഷും ഗണേഷ് കുമാറുമാണ് എതിർത്തത്. എന്നാൽ അംഗങ്ങൾക്ക് രണ്ടു നീതി പാടില്ലെന്നും അതിനാൽ ബിനീഷിനെ ഉടനെ പുറത്താക്കണമെന്നും നടിയെ ആക്രമിച്ച കേസിനെ തുടർന്നുണ്ടായ നടപടികളെ ചൂണ്ടിക്കാട്ടി ചില അംഗങ്ങൾ പറ​ഞ്ഞു. 

അതേസമയം, ബംഗളുരു ലഹരി മരുന്നു ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ്  ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു അമ്പതു ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്. ഇതിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നായിരുന്നു തിരക്കിയതെന്നും എന്‍.സി.ബിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു അയച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA