ADVERTISEMENT

നടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി. ബിഹാർ സ്വദേശിയാണ് വധു. ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. സെപ്റ്റംബറിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു. പ്രഭുദേവയുടെ മുംബൈയിലുള്ള  വസതിയിൽ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്.  സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും  വിവാഹിതരാകുകയുമായിരുന്നു. 

 

റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ ബന്ധത്തിൽ മൂന്ന് മക്കളുമുണ്ട്. 2011ൽ ഇരുവരും വേർപിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com