ADVERTISEMENT

ഹോളിവുഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിസിയുടെ 'വണ്ടര്‍ വുമണ്‍ 1984' ഓൺലൈൻ റിലീസിനൊരുങ്ങുന്നു. ക്രിസ്മസ് റിലീസായി അമേരിക്കയിലെ തിയറ്ററുകളിൽ എത്തുന്ന ചിത്രം അതേദിവസം എച്ച്ബിഒ മാക്സിലും ഓണ്‍ലൈനായി റിലീസ് ചെയ്യും. നിർമാതാക്കളായ വാർണർ ബ്രദേർസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ എച്ച്ബിഒ മാക്സ് ഉപഭോക്താക്കളായ എല്ലാവ്ര‍ക്കും സിനിമ ആസ്വദിക്കാനാകും. ഇതിനായി പ്രത്യേക തുകയും നൽകേണ്ടി വരില്ല.

 

2017ൽ റിലീസായ 'വണ്ടർ വുമണിന്റെ' രണ്ടാം ഭാഗമാണ്  ഈ ചിത്രം. ഗാല്‍ ഗഡോറ്റ് വണ്ടര്‍ വുമണായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാറ്റി ജെന്‍കിന്‍സ് ആണ്. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം മൂലം റിലീസ് വൈകുകയായിരുന്നു.

 

1920 കാലഘട്ടമായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പശ്ചാത്തലം. 1984–ൽ നടക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ഗാൽ ഗാഡോറ്റിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു. പെഡ്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. 2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്സോഫിസ് ഹിറ്റായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com