ഉന്നം തെറ്റാതെ ‘ദ് ടാർഗറ്റ്’; സനുഷയുടെ ഗംഭീര തിരിച്ചു വരവായി പരസ്യചിത്രം

target
SHARE

ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ യുവതാരം സനുഷ വീണ്ടും പ്രേക്ഷകര്‍ക്കു മുന്‍പിലേക്ക് എത്തുന്നു. നടനും നിർമ്മാതാവും സംവിധായകനുമായ ഡോ. പ്രവീൺ റാണയ്ക്കൊപ്പം ‘ദ് ടാർഗറ്റ്’ എന്ന പരസ്യ  ചിത്രത്തിലാണ് സനുഷ പ്രത്യക്ഷപ്പെടുന്നത്. 

ഒട്ടേറെ വർഷത്തെ പ്രവർത്തി പരിചയമുള്ള ഡോ. പ്രവീൺ റാണയുടെ നേതൃത്വത്തിലുള്ള സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ്സ് കൺസൾട്ടൻസിനായി  ഒരുക്കിയ പരസ്യചിത്രം  ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡോ പ്രവീൺ റാണ നല്‍കുന്ന പരിശീലനത്തിലൂടെ ബിസിനസ് സംരംഭങ്ങള്‍ ടാർഗെറ്റിൽ എത്തിക്കാൻ സഹായകരമാകും എന്നതാണ്  പരസ്യചിത്രത്തിന്റെ ഉള്ളടക്കം. ഷിബു അന്തിക്കാടിന്റെ സംവിധാനത്തിൽ എത്തിയ വീഡിയോയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ദീപു അന്തിക്കാട് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  ഷാബു അന്തിക്കാട്. ഛായാഗ്രഹണം  പ്രകാശ് വേലായുധൻ. മ്യൂസിക് മണികണ്ഠൻ.

ഇന്ദ്രൻസ് , മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം റെവല്യൂഷനറി ഹീറോയായി ഡോ പ്രവീൺ റാണ അഭിനയിക്കുന്ന "അനാന്‍" എന്ന സിനിമയുടെ ഒരു ഗാനവും ടീസറും ഇതിനു മുന്നേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സിനിമയിൽ സമൂഹ നന്മയ്ക്കുവേണ്ടി ജനകീയ പോരാട്ടത്തിന് ഇറങ്ങുന്ന അനാന്‍ എന്ന യുവാവിന്റെ വേഷത്തിലെത്തുന്ന ഡോ പ്രവീൺ റാണ "ഞങ്ങൾ സമം നിങ്ങൾ" എന്ന ആശയത്തിന്റെ സമരനായകന്‍ കൂടിയാണ് .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA