റോഷ്‌നയുടെയും കിച്ചുവിന്റെയും വിവാഹം ആഘോഷമാക്കി താരങ്ങൾ; വിഡിയോ

kichu-tellas-roshna-wedding
SHARE

നടി റോഷ്‌ന ആന്‍ റോയിയും നടൻ കിച്ചു ടെല്ലസും വിവാഹിതരായി. ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് പ്രൊട്ടോക്കാള്‍ പാലിച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

വിവാഹച്ചടങ്ങുകൾക്കു ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കായി പ്രത്യേക റിസപ്ഷന്‍ ഒരുക്കിയിരുന്നു.

ആന്റണി വർഗീസ്, ടിനിടോം, അനാർക്കലി മരിക്കാർ തുടങ്ങി നിരവധിപേർ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

സെപ്റ്റംബര്‍ അവസാനമാണ് തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും അറിയിച്ചത്. കഴിഞ്ഞ മാസം മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. 

ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവിലൂടെ ശ്രദ്ധേയായ താരമാണ് റോഷ്‌ന. ചിത്രത്തിലെ സ്‌നേഹ മിസ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസ് സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, തണ്ണീർമത്തന്‍ ദിനങ്ങൾ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയില്‍ റോഷ്‌നയും കിച്ചുവും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ട്. സുല്ല് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA