കോവിഡ് ടെസ്റ്റ് വലിയ പാടുതന്നെ: വിഡിയോ പങ്കുവച്ച് നിത്യ ദാസ്

nithya-das
SHARE

കോവിഡ് ടെസ്റ്റ് അത്ര സുഖമുള്ള കാര്യമല്ലെന്ന് നടി നിത്യ ദാസ്. താരം പങ്കുവച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് ടെസ്റ്റിന് ശേഷം മക്കൾക്കൊപ്പം വീട്ടിലെ ആഘോഷ നിമിഷങ്ങളും വിഡിയോയിൽ കാണാം. ഏറെ ബുദ്ധിമുട്ടിയാണ് താരം കോവിഡ് ടെസ്റ്റിനു വേണ്ടി നിന്നുകൊടുക്കുന്നതെന്ന് വിഡിയോയിൽ നിന്നു വ്യക്തം. ആരോഗ്യ പ്രവർത്തകർ അവരുടെ വീട്ടിലെത്തിയാണ് കോവിഡ് പരിശോധിച്ചത്.

ഈ പറക്കും തളികയിലൂടെ മലയാളത്തിലെത്തിയ താരം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2007ൽ സൂര്യ കിരീടം എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. അരവിന്ദ് സിങാണ് നിത്യയുടെ ഭ‍ർത്താവ്. നൈന, നമൻ എന്നിവരാണ് ഇവരുടെ മക്കള്‍.

വിവാഹത്തോടെ അഭിനയ ജീവിതം വിട്ടെങ്കിലും മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലുമൊക്കെയായി ഏറെ സജീവമാണ് നിത്യ. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA