ADVERTISEMENT

മംമ്ത മോഹന്‍ദാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് മുരളി പദ്മനാഭന്‍ സംവിധാനം ചെയ്യുന്ന ‘ലാല്‍ബാഗ്’ ഡിസംബര്‍ 16 ന് സൗത്ത്‌ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉൽഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണമായും ബംഗളൂരില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ ആണ്.

 

ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. ‘പൈസാ പൈസാ’യ്ക്ക് ശേഷം പ്രശാന്ത് മുരളി പദ്മനാഭന്‍ എഴുതി സംവിധാനം ചെയ്യുന്ന ലാല്‍ബാഗ് സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്.

 

മമ്ത മോഹന്‍ദാസിനെ കൂടാതെ സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്‌സേന, രാഹുല്‍ ദേവ് ഷെട്ടി, വികെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവര്‍ അഭിനയിക്കുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഉടനടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com