ADVERTISEMENT

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിൽ ബോളിവുഡ് താരം ജോൺ എബ്രഹാം വില്ലനാകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയെ സംബന്ധിച്ച് നിരവധി കെട്ടുകഥകളാണ് പരക്കുന്നത്. 

 

ബിലാൽ ടീമിന്റെ അണിയറപ്രവർത്തകരിൽ ഒരാളാണ് താനെന്ന് അവകാശപ്പെട്ടു കൊണ്ട് സ്വകാര്യ വ്യക്തി എഴുതിയ കുറിപ്പാണ് വ്യാജവാർത്തകൾക്ക് ആധാരം. ബിലാലിന്റെ കഥ ഗംഭീരമാണെന്നും ജോൺ എബ്രഹാം വില്ലനാണെന്നും ഇയാൾ കുറിപ്പിൽ അവകാശപ്പെടുന്നു. ഒപ്പം തന്നെ ബിലാൽ ടീമിന്റെ ഭാഗമാക്കിയവർക്ക് ഇയാൾ നന്ദിയും പറയുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് സിനിമയോടു ഏറ്റവുമടുത്ത വൃത്തങ്ങളോട് അന്വേഷിച്ചപ്പോഴാണ് കുറിപ്പ് വസ്തുതാവിരുദ്ധമാണെന്ന് അവർ പറഞ്ഞത്.  

 

അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ 2019 മാർച്ചിൽ ചിത്രീകരണം അരംഭിക്കാനിരുന്ന സിനിമയാണ്. പിന്നീട് ലോക്ഡൗൺ എത്തിയതോടെ സിനിമ നീളുകയായയിരുന്നു. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതും ഒരുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com