ADVERTISEMENT

അമ്മയുടെ 68-ാം പിറന്നാൾ ദിനത്തിൽ മകൾ പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പാണ് ആരാധകരുടെ ഇടയിൽ ചർച്ച. ഈ പ്രായത്തിലും അമ്മയുടെ ചുറുചുറുക്കും ഉത്സാഹവും മക്കൾക്ക് പ്രചോദനമാണെന്ന് പൂർണിമ പറയുന്നു.68ാം വയസില്‍ അമ്മ ടാറ്റൂ ചെയ്ത വിശേഷവും താരം പറയുന്നുണ്ട്.

poornima-mother-1

 

poornima-father

‘അമ്മയുടെ പിറന്നാളാണിന്ന്. തന്റെ 68ാം വയസ്സില്‍ പേരക്കുട്ടികള്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ അമ്മ ടാറ്റു കുത്തി. കാരണം ഏറെ ഉത്സാഹമുള്ളൊരു അമ്മ മാത്രമല്ല അത്യുത്സാഹമുള്ളൊരു മുത്തശ്ശി കൂടിയാണ്.’–പൂർണിമ പറഞ്ഞു.

 

പൂർണിമയുടെ സഹോദരി പ്രിയയും അമ്മയ്ക്ക് ആശംസകളുമായി എത്തി. മോഹൻ, ശാന്തി എന്നിവരാണ് പൂർണിമയുടേയും പ്രിയയുടേയും മാതാപിതാക്കൾ. നല്ലൊരു നർത്തകി കൂടിയാണ് പൂർണിമയുടെ അമ്മയായ ശാന്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com