ADVERTISEMENT

നടൻ വിശാലുമായി പിരിഞ്ഞ നടി അനീഷ റെഡ്ഡി വിവാഹിതയാകുന്നു. ഹൈദരാബാദിലെ ബിസിനസ്സുകാരനുമായി നടിയുടെ വിവാഹം ഉറപ്പിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ഹൈദരാബാദില്‍ വച്ച് കഴിഞ്ഞ വർഷം മാര്‍ച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കു ശേഷം വിവാഹം വേണ്ടെന്നുവച്ചതായും വാർത്ത വന്നു. 

 

ഇന്‍സ്റ്റഗ്രാമില്‍ വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനീഷ നീക്കം ചെയ്തതോടെയാണ് വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചുമില്ല. വിശാലിന്റെ ട്വിറ്റർ പേജിൽ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോഴുമുണ്ട്. 

 

ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനീഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനീഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com