നടി ദേവി അജിത്തിന്റെ മകള്‍ വിവാഹിതയാകുന്നു; ചിത്രങ്ങൾ

devi-ajith-daughter
SHARE

നടി ദേവി അജിത്തിന്റെ മകള്‍ മകള്‍ നന്നു എന്ന നന്ദന വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന.

devi-ajith-daughter12

ജൂലൈ ഒന്നിന് നന്നു സിദ്ധാർഥിന്റെ ജീവിത സഖിയാകും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് നടന്നു.

‘‘സിദ്ധുവും നന്നുവും സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്....’’.– നന്നുവിന്റെ വിവാഹത്തെക്കുറിച്ച് ദേവി ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

devi-ajith-daughter1

‘സിദ്ധുവിനെ എനിക്കു കുട്ടിക്കാലം മുതൽ അറിയാം. തിരുവനന്തപുരത്താണ് സിദ്ധുവിന്റെ വീട്. കൺസ്ട്രക്ഷൻ ബിസിനസ്സാണ്. സിദ്ധുവിന്റെ അച്ഛൻ ഹരി ശാസ്തമംഗലം കൗൺസിലറായിരുന്നു. അദ്ദേഹം 4 വർഷം മുമ്പ് മരിച്ചു. ലണ്ടനിൽ ഫിലിം മേക്കിങ് ആണ് സിദ്ധു പഠിച്ചതെങ്കിലും അച്ഛൻ പോയ ശേഷം ബിസിനസ്സ് ഏറ്റെടുക്കുകയായിരുന്നു. ഒറ്റമോനാണ്. അമ്മ കീർത്തി.’–ദേവി പറഞ്ഞു.

‘മോളിപ്പോൾ ചെന്നൈയിലാണ്. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുന്നു.എന്റെ ലോകം നന്നുവാണ്. അവളുടെ കല്യാണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. ജൂലൈ ഒന്നിനാണ് വിവാഹം. അമ്പലത്തിൽ വച്ചാകും ചടങ്ങ്. ജൂലൈ രണ്ടിന് പ്രിയപ്പെട്ടവർക്കായി വിരുന്നൊരുക്കും.’–ദേവി പറയുന്നു.

devi-ajith-daughter4

മോൾ ജനിക്കുമ്പോള്‍ എനിക്ക് 20 വയസ് കഴിഞ്ഞിട്ടേയുള്ളു. മോൾക്ക് 4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം. എനിക്കപ്പോൾ 24 വയസ്സ്. വേർപാടിന്റെ നൊമ്പരം ബാധിക്കാത്ത, കാര്യങ്ങള്‍ മനസ്സിലാകാത്ത ഒരു പ്രായമായിരുന്നല്ലോ മോൾക്ക്. എങ്കിലും അവൾ അച്ഛന്റെ സാന്നിധ്യം മിസ് ചെയ്തിരിക്കാം. പക്ഷേ, അത് അറിയിക്കാതെയാണ് ഞാനും എന്റെ അച്ഛനും അമ്മയുമൊക്കെച്ചേർന്ന് അവളെ വളർത്തിയത്.– ‘വനിത’യ്ക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ മകളെക്കുറിച്ച് ദേവിയുടെ വാക്കുകൾ.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA