വീട്ടിലെ തണ്ണിമത്തൻ വിളവെടുത്ത് അനു സിത്താര; വിഡിയോ

anu-sithara-farm
SHARE

വീട്ടില്‍ വിളഞ്ഞ തണ്ണീര്‍ മത്തന്‍ വിളവെടുക്കുന്ന വിഡിയോ പങ്കുവച്ച് നടി അനു സിത്താര. വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കിയ തണ്ണീര്‍ മത്തന്‍ മുറിച്ചെടുത്ത് അടുക്കളയില്‍ കൊണ്ടു പോയി മുറിക്കുകയാണ് അനു. 

വീടിന്റെ പുറകു വശത്താണ് തണ്ണീര്‍മത്തന്‍ വളരുന്നത്. കടയിൽ നിന്നു മേടിച്ച  തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നടി മുമ്പ് പറഞ്ഞിരുന്നു.

വിഡിയോയ്ക്ക് കമന്റുമായി താരങ്ങളും ആരാധകരും എത്തി. ‘എനിക്കും വേണം അനു ചേച്ചി’ എന്നാണ് നടി പ്രാചിയുടെ കമന്റ്. ‘ഇങ്ങോട്ടേക്ക് വരൂ’ എന്ന മറുപടിയും അനു സിത്താര നല്‍കിയിട്ടുണ്ട്. നടിയുടെ വീട്ടിൽ വിപുലമായ രീതിയിലുള്ള ഓർഗാനിക് കൃഷി നടത്തുന്നുണ്ട്. 

ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്പഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്പ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ ഭാഗത്ത് നട്ടുവളര്‍ത്തുന്നത്.നിലക്കട, ചീര, പയര്‍ തുടങ്ങി പച്ചക്കറികളും ഇവിടെ വളരുന്നു. 

അതേസമയം, അനുരാധ ക്രൈ നമ്പര്‍ 59/2019 എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ക്രൈം ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ആണ് നായകന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA