നിവിന്റെ വലംകൈയാണ് ഷാബു: അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ

vineeth-shabu
SHARE

നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളിയെ അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ. ‘ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. നിവിന്റെ വലംകൈയാണ് ഷാബു. എട്ടു വർഷങ്ങളായുള്ള പരിചയം..’–വിനീത് ശ്രീനിവാസൻ കുറിച്ചു.

2012ൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ തട്ടത്തിൻ മറയത്ത് ചിത്രത്തിലൂടെയാണ് നിവിനും ഷാബുവും ഒന്നിച്ചു പ്രവർത്തിക്കുന്നത്. പിന്നീട് നീണ്ട എട്ടുവർഷത്തോളം നിവിനൊപ്പം.

ഷാബു മേക്കപ്പ് രംഗത്തേക്ക് കടന്ന് വരുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പാണ്ഡ്യനൊപ്പമാണ്. നിവിന്‍ പോളി തന്നെ നിര്‍മ്മിച്ച് നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹം എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ഷാബു.

മിഖായേലിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു.കനകം കാമിനി കലഹം എന്ന സിനിമയിലും അതിഥി വേഷത്തിൽ ഷാബു അഭിനയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA