‘തല ഇടിച്ചു ചിതറി മരിച്ചേനെ’; വൈറ്റില മേൽപാലത്തിലൂടെ കാറുമായി സാബുമോൻ; വിഡിയോ

sabumon
SHARE

വൈറ്റില മേൽപാലത്തിലൂടെ കാറുമായി യാത്ര ചെയ്തപ്പോൾ ‘തലനാരിഴയ്ക്കാണ്’ രക്ഷപ്പെട്ടതെന്ന് നടൻ സാബുമോൻ. ‘തല ഇടിച്ചു ചിതറി മരിച്ചേനെ,തലനാരിഴയ്ക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.’–സാബുമോൻ പറയുന്നു. 

സുഹൃത്തുക്കളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ വൈറ്റില മേൽപാലത്തിലെ മെട്രോ ഗർഡറിനു സമീപത്തെത്തുന്നതും തുടർന്ന് സാബുമോൻ പറയുന്ന ഡയലോഗും ആളുകളിൽ ചിരിപൊട്ടിക്കും.

മേൽപാലത്തിലൂടെ ഉയരമുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ വിമർശനങ്ങൾക്കു മറുപടിയെന്നോളമായിരുന്നു സാബുമോന്റെ ഈ വിഡിയോ ട്രോൾ.

വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ചിത്രവും സൈബർ ലോകത്ത് ചർച്ചയായിരുന്നു. വൈറ്റില ഫ്ലൈഓവറിൽ മെട്രോ ഗർഡറിനു താഴേക്കൂടി ഒരു കണ്ടെയ്നർ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവച്ചത്. വിമർശകർക്കുള്ള ‘ചുട്ടമറുപടി’യാണ് മുഖ്യമന്ത്രി നൽകിയതെന്നാണ് ഒരുകൂട്ടം ആളുകള്‍ പ്രതികരിച്ചത്.

വൈറ്റില മേൽപാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന ആദ്യഘട്ടങ്ങളിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഉയരം കൂടിയ വാഹനങ്ങൾ ‘കുനിഞ്ഞു’ പോകേണ്ടിവരും എന്നുൾപ്പെടയുള്ള ആക്ഷേപങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA