ശ്രദ്ധനേടി ‘അദൃശ്യം’; സംവിധാനം കലന്തൻ ബഷീർ

adrishya
SHARE

28 വർഷത്തോളമായി ചലച്ചിത്ര ടിവി രംഗത്ത് പ്രവർത്തിക്കുന്ന കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിക്കുന്ന ഷോർട്ട് ഫിലിം ആണ് അദൃശ്യം.  സൂര്യ ക്രിയേഷൻസിന്റെ  ബാനറിൽ സന്തോഷ്  സൂര്യ ആണ് ചിത്രം നിർമിക്കുന്നത്. ഒരു സൈക്കിൾ യാത്രക്കാരനിലൂടെയാണ്  ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.  

സസ്പെൻസും സന്ദേശവും നിറഞ്ഞ ചിത്രമാണിതെന്നും സിനിമാ സ്റ്റൈലിലാണ്  ചിത്രം ഒരുക്കുന്നതെന്നും  സംവിധായകൻ കലന്തൻ ബഷീർ പറഞ്ഞു. ചലച്ചിത്ര - ടിവി താരം വിനോദ് കോവൂർ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി സനൂജ സോമനാഥ് എത്തുന്നു.

ഛായാഗ്രഹണം: സജീഷ് രാജ്.  എഡിറ്റിങ് :വി. ടി. ശ്രീജിത്ത്. പശ്ചാത്തല സംഗീതം : ബോബി ജാക്സൺ. പ്രൊഡക്‌ഷൻ കൺട്രോളർ : ഇക്ബാൽ പാനായിക്കുളം. മേക്കപ്പ് : സന്തോഷ് വെൺപകൽ. കലാസംവിധാനം : നാരായണൻ പന്തീരിക്കര. കോസ്റ്റ്യൂംസ്   :  ഇന്ദ്രൻസ് ജയൻ. അസോസിയേറ്റ് ഡയറക്ടർ :സാബു കക്കട്ടിൽ.  പി ആർ ഒ : റഹിം പനവൂർ. സ്റ്റിൽസ് : അനിൽ പേരാമ്പ്ര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA