ADVERTISEMENT

2020–ൽ പുറത്തിറങ്ങി ഫോട്ടോഷൂട്ടുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതായിരുന്നു വെള്ളത്തിൽ ഇരുന്നും നിന്നുമുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെയും പ്രിയ നടി മഞ്ജു വാര്യരുടെയും ചിത്രങ്ങൾ. 2020–ലെ പുതുവർഷപ്പുലരിയിൽ പുറത്തു വിട്ട മമ്മൂട്ടിയുടെ ചിത്രം മലയാളിപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പച്ച നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വ്യത്യസ്ത ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോരമ സെലിബ്രിറ്റി കലണ്ടർ ആപ് 2020–നു വേണ്ടിയെടുത്ത ആ ചിത്രങ്ങളുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. 

 

മമ്മൂട്ടിക്കും മഞ്ജു വാര്യർക്കും പുറമെ കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, നിഖില വിമൽ, സാനിയ ഇയ്യപ്പൻ തുടങ്ങി നിരവധി പ്രമുഖരാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. വെള്ളവുമായി ബന്ധപ്പെട്ട തീമിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ താരങ്ങൾ എല്ലാവരും വെള്ളത്തിൽ ഇരിക്കുകയോ, കിടക്കുകയോ, നിൽക്കുകയോ ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മനോരമ കലണ്ടർ ആപ്പിന്റെ മൂന്നാം പതിപ്പിനായാണ് താരങ്ങൾ അണി നിരന്നത്. ജോയ് ആലുക്കാസ്ന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. 

 

2021–ലും മനോരമയുടെ ജോയ് ആലുക്കാസും ചേർന്ന് കലണ്ടർ ആപ് പുറത്തിറക്കിയിട്ടുണ്ട്. ഇത്തവണ വിജയ് സേതുപതി, നിത്യ മേനോൻ, മംമ്ത മോഹൻദാസ്, ടൊവീനോ തോമസ് തുടങ്ങിയ പ്രമുഖരെല്ലാം കലണ്ടറിന്റെ ഭാഗമാണ്. പ്രകൃതിയോട് ഇഴചേർന്ന് വളർത്തുമൃഗങ്ങൾക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ ഫോട്ടോഷൂട്ട് തീം. പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന്, വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി റിമൈൻഡർ നൽകാൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാനും സൗകര്യമുണ്ട്. മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും.

 

മനോരമ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം: ആൻഡ്രോയ്ഡ്ഐഒഎസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com