മാസ്റ്റർ ബോക്സ്ഓഫിസ് കല‌ക്‌ഷൻ; കേരളത്തിൽ നിന്ന് 2.2 കോടി

master-movie-review-rating
SHARE

കോവിഡ് പ്രതിസന്ധികൾക്കിടയിലും ബോക്സ്ഓഫിസിൽ കോടികൾ വാരി വിജയ് ചിത്രം മാസ്റ്റർ‍. ആദ്യ ദിനം ഇന്ത്യയൊട്ടാകെ ചിത്രം വാരിക്കൂട്ടിയത് 42.50 കോടി രൂപയാണ്. തമിഴ്നാട്ടിൽ നിന്നും 26 കോടി നേടിയപ്പോൾ കേരളത്തിലെ ആദ്യ ദിന കലക്‌ഷൻ 2.2 കോടിയാണ്.

ട്രേഡ് അനലിസ്റ്റ് ആയ സുമിത് കഡേൽ ആണ് കലക്‌ഷൻ വെളിപ്പെടുത്തിയത്.

തമിഴ്നാട്– 26  കോടി

ആന്ധ്രപ്രദേശ്/നിസാം - 9 കോടി

കർണാടക - 4.5 കോടി

കേരള– 2.2 കോടി

നോർത്ത് ഇന്ത്യ-0.8 കോടി

ബഹുഭൂരിപക്ഷം റിലീസിങ് സെന്‍ററുകളിലും റിലീസ് ദിനത്തിലെ മിക്കവാറും എല്ലാ പ്രദര്‍ശനങ്ങളും ഹൗസ് ഫുള്‍ ആയിരുന്നു. കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി അൻപത് ശതമാനം ആളുകളെ മാത്രമാണ് തിയറ്ററിൽ പ്രവേശിപ്പിച്ചിരുന്നത്.

തമിഴ്നാട്ടിൽ പുലര്‍ച്ചെ നാല് മണിയ്ക്ക് തന്നെ പലയിടത്തും ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മാസ്റ്ററിന് വരവേല്‍പ്പു നല്‍കാന്‍ അതൊന്നും ആരാധകരെ ബാധിച്ചിട്ടില്ല. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലായിരുന്നു പ്രദർശനം.

ട്രാവന്‍കൂര്‍ മേഖലയില്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും കൊച്ചി-മലബാര്‍ ഏരിയകളില്‍ ഫോര്‍ച്യൂണ്‍ സിനിമാസുമാണ് മാസ്റ്ററിന്‍റെ കേരളത്തിലെ വിതരണാവകാശം വാങ്ങിയിരുന്നത്. ചിത്രത്തിനു ലഭിച്ച വലിയ വരവേൽപിന്റെ സന്തോഷത്തിലാണ് മലയാളം സിനിമാ ഇൻഡസ്ട്രയും. 85 സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഷൂട്ടിങ്ങും മറ്റുമായി പുരോഗമിക്കുന്നതു 35 സിനിമകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA