ADVERTISEMENT

ദൃശ്യം സിനിമയുെട രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം ആദ്യ ഭാഗത്തിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 28 തെറ്റുകളാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.

 

വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.

 

അൻസിബയുടെ കഥാപാത്രം റോഷനെ അടിക്കുന്ന കൃത്രിമ വടിയും കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒളി ക്യാമറയുമൊക്കെ ഇവർ കണ്ടുപിടിക്കുന്നു. ദൃശ്യത്തിലെ കഥ നടക്കുന്നത് 2013ലാണ്. 2013 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ഇവർ ധ്യാനത്തിനു പോയെന്നാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ യഥാർഥത്തിൽ 2013 ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ചയായിരുന്നുവെന്നും ഇവർ വിഡിയോയിലൂടെ തെളിയിക്കുന്നു.

 

ആമസോൺ‍ പ്രൈം വഴിയാണ് ദൃശ്യം 2 റിലീസിനെത്തുന്നത്. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മോഹൻലാലിനൊപ്പം മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com