ഇങ്ങനെയോ മാസ്ക് ഉപയോഗം: വിഡിയോയുമായി മാളവിക മോഹനൻ

malavika-mohanan-mask
SHARE

കോവിഡ് കാലത്ത് ചുറ്റും നോക്കിയാൽ പലതരം മാസ്ക്ധാരികളെ കാണാനാകും. അത്തരക്കാരെ രസകരമായി അവതരിപ്പിക്കുകയാണ് നടി മാളവിക മോഹനൻ. അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. മാസ്ക് താടിയിൽ ധരിക്കുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വിഡിയോയിൽ കാണാം. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്നും വിഡിയോയ്ക്ക് അടിക്കുറിപ്പായി നടി കുറിക്കുന്നു.

വിജയ് ചിത്രം മാസ്റ്റർ ആണ് മാളവികയുടേതായി പുതിയ ചിത്രം. സിനിമയിൽ അധ്യാപികയുടെ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ ഒരുക്കുന്ന ചിത്രമാണ് നടിയുടെ അടുത്ത പ്രോജക്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA