ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’; നിർമാണം രേവതി കലാമന്ദിർ

vaashy
SHARE

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ രേവതി കലാമന്ദിർ നിർമിച്ച്  നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. 'വാശി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകളായ കീർത്തി നായികയാകുന്നു എന്നാ പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. 

മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക്  കൈലാസ് മേനോൻ സംഗീതവും നിര്‍വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് സിനിമ നിർമിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമാണവും നിധിൻ മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു.

vishnu-g-raghav
വിഷ്ണു ജി. രാഘവ്

ലൈന്‍ പ്രൊഡ്യൂസര്‍- കെ.രാധാകൃഷ്ണൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എന്‍.എം, കലാ സംവിധാനം- മഹേഷ് ശ്രീധർ, മേക്കപ്പ്- പി.വി ശങ്കർ, കോസ്റ്റ്യൂം- ദിവ്യ ജോർജ്, സൗൺഡ് ഡിസൈനിങ്- എം.ആർ. രാജകൃഷ്ണൻ.

ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉർവ്വശി തിയറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA