ഭാവന നായികയാകുന്ന കന്നഡ സിനിമ ഇൻസ്‍പെക്ടര്‍ വിക്രമത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
റൊമാന്റിക് ആക്‌ഷൻ ത്രില്ലറാണ് ചിത്രം. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ദര്‍ശൻ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.
2017ൽ റിലീസ് ചെയ്ത ആദം ജോൺ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. 2019ൽ പുറത്തിറങ്ങി 99 എന്ന തെലുങ്ക് ചിത്രമാണ് അവസാനമായി റിലീസ് ചെയ്തതും. 2020ൽ നടി ഒരു ചിത്രത്തിലും അഭിനയിച്ചിരുന്നില്ല. ഈ വർഷം നാല് കന്നഡ സിനിമകളാണ് ഭാവനയുടേതായി റിലീസിനൊരുങ്ങുന്നത്.