‘ഞാൻ ആരാ മോൾ’ ;പെരുമ്പാമ്പിനെ കയ്യിലേന്തി മംമ്ത; വിഡിയോ

mamta-snake
SHARE

സൂക്ഷിച്ചു നോക്കേണ്ട, കയ്യിലുള്ളത് യഥാർഥ പെരുമ്പാമ്പ് തന്നെ. നടി മംമ്ത മോഹൻദാസ് പങ്കുവച്ച വിഡിയോ കണ്ട് ഞെട്ടിയത് പ്രേക്ഷകരാണ്. പെരുമ്പാമ്പിനെ കയ്യിൽ പിടിച്ച് ലാളിക്കുന്ന മംമ്തയെ വിഡിയോയിൽ കാണാം.

‘മിക്ക ദിവസവും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർഥ പാമ്പ് തന്നെ...അല്ല പിന്നെ...ഞാൻ ആരാ മോൾ’– വിഡിയോയ്ക്ക് അടിക്കുറിപ്പായി മംമ്ത കുറിച്ചു. മനോരമ കലണ്ടർ 2021–നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് പാമ്പിനൊപ്പം മംമ്ത പ്രത്യക്ഷപ്പെട്ടത്. ഫോട്ടോഷൂട്ടിന്റെ അണിയറയിൽ നടന്ന ഒരുക്കങ്ങൾക്കിടെ പകർത്തിയ വിഡിയോ ആണ് ഇപ്പോൾ താരം ആരാധകർക്കായി പങ്കുവച്ചത്.

പാമ്പുമൊത്തുള്ള ഫോട്ടോഷൂട്ടിനു ശേഷം ഒരുപാട് പേർ ഇത് യഥാർഥ പാമ്പുതന്നെയാണോ എന്നു ചോദിച്ച് രംഗത്തുവന്നിരുന്നു. അതിനുള്ള ധൈര്യമൊന്നും നടിക്ക് ഇല്ലെന്നും വിമർശകർ പറയുകയുണ്ടായി. ഇതിനൊക്കെ മറുപടിയെന്നോണമായിരുന്നു മംമ്ത വിഡിയോയുമായി എത്തിയത്.

പതിവു കലണ്ടർ ഫോട്ടോഷൂട്ടുകളിൽനിന്നു വ്യത്യസ്തമായി ഇത്തവണ ഔട്ട്ഡോർ ഷൂട്ട് ആയിരുന്നു മനോരമ ഒരുക്കിയത്. പ്രകൃതിയോട് ഇഴചേർന്ന് വളർത്തുമൃഗങ്ങൾക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ ഫോട്ടോഷൂട്ട് തീം. പേർഷ്യൻ പൂച്ചയ്ക്കൊപ്പമുളള വിജയ് സേതുപതി, വെള്ളക്കുതിരക്കൊപ്പം ടൊവീനോ, മക്കാവുമൊത്തുള്ള നിത്യ മേനോൻ തുടങ്ങി ഇതേ സീരീസിൽ നേരത്തെ പുറത്തിറങ്ങിയ വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ജോയ് ആലുക്കാസ്ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

രമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന്, വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി റിമൈൻഡർ നൽകാൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാനും സൗകര്യമുണ്ട്. മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും.

മനോരമ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം:ആൻഡ്രോയ്ഡ് ഐഒഎസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA