ടാറിട്ടത് എൽഡിഎഫെന്ന് എംഎൽഎ: ജോർജുകുട്ടിയെ പിടിക്കാത്ത ആഭ്യന്തരം തോൽവിയെന്ന് മറുപടി

drishyam-2-road-comment
SHARE

ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം മികച്ച അഭിപ്രായം നേടി മുന്നോട്ടു പോകുമ്പോൾ ചിത്രവുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമത്തിൽ സംസ്ഥാനത്തിലെ ഒരു എംഎൽഎ ഇട്ട കുറിപ്പും അതിന് ലഭിച്ച രസകരമായ മറുപടികളും ശ്രദ്ധേയമാകുന്നു.  സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാട്ടിയാണ് ഒറ്റപ്പാലം എംഎൽഎ പി. ഉണ്ണി കുറിപ്പിട്ടത്.

‘മോഹൻലാലിന്റെ പുതിയ സിനിമയായ ദൃശ്യം 2–ലെ ഒരു രംഗം. ആ റോഡ് എങ്ങോട്ട് പോവുന്നതാ ? അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാ സർ, ആ റോഡ് താർ ചെയ്യ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. പണ്ട് ആ സമയത്ത് ( 6 വർഷം മുന്നേ ദൃശ്യം 1–ൽ ) ആ റോഡ് വളരെ മോശമായിരുന്നു.’ ഇങ്ങനെയാണ് സിനിമയുടെ മറവ് പിടിച്ച് സർക്കാരിനെ വാഴ്ത്തി എംഎൽഎ പോസ്റ്റിട്ടത്. 

അങ്ങനെയെങ്കിൽ ഇത്രവർഷങ്ങൾക്കിടെ കൊലക്കേസ് പ്രതിയെ പിടിക്കാൻ പറ്റാത്ത കഴിവ് കെട്ട ആഭ്യന്തരവകുപ്പിനെ എന്തു പറയണം എന്നായി ഒരു വിഭാഗം കമന്റുകൾ.‘ഐപിഎസ് ഉദ്യോഗസ്ഥയുടെ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും പിടികൂടാനാവാത്ത, കുറ്റം തെളിയിക്കാനാകാത്ത ആഭ്യന്തരവകുപ്പ് വന്‍പരാജയമാണ്’ അവർ കുറിക്കുന്നു.  ഇതോടെ ട്രോളൻമാരും വിഷയം ഏറ്റെടുത്തു. ഏതായാലും വൈറൽ ആകാൻ എംഎൽഎ കണ്ടെത്തിയ മാർഗം വിജയിച്ചു എന്ന കാര്യത്തിൽ എതിരഭിപ്രായമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA