40 വർഷം മുൻപുള്ള മമ്മൂട്ടി ചിത്രത്തിലെ നായകൻ, ഇന്ന് ദൃശ്യത്തിലെ സപ്ലയർ: ഒരേയൊരു മേള രഘു !

raghu-drishyam2
SHARE

ദൃശ്യം 2 കാണുമ്പോൾ ആളുകൾ ഏറെ ശ്രദ്ധിക്കുന്ന കഥാപാത്രമാണ് ഹോട്ടലിൽ സപ്ലയറായി നിൽക്കുന്ന രഘു. പൊക്കം കുറഞ്ഞ കഥാപാത്രമായതു കൊണ്ടു തന്നെ രഘു പെട്ടെന്നു തന്നെ ആസ്വാദകനെ ആകർഷിക്കും. അദ്ദേഹത്തിന്റെ യഥാർഥ പേരും രഘു എന്നു തന്നെയാണ്. അധികമാർക്കും അറിയാത്ത ഒരു ഫ്ലാഷ് ബാക്ക് രഘുവിന്റെ കരിയറിലുണ്ട്. 40 വർഷം മുമ്പ് കെ. ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലെ നായകനായിരുന്നു ഇൗ രഘു. മമ്മൂട്ടിയുടെ ആദ്യ കാല ചിത്രങ്ങളിൽ ഒന്നായ മേളയിൽ നായക കഥാപാത്രമായി എത്തിയ രഘു തെന്നിന്ത്യയിലെ പൊക്കം കുറഞ്ഞ ആദ്യ നായകൻ എന്ന റെക്കോർഡും അന്ന് കരസ്ഥമാക്കിയിരുന്നു. 

മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോൾ ലഭിച്ചത് 1980–ൽ പുറത്തിറങ്ങിയ മേളയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ മേളയിലാണ് അദ്ദേഹത്തിന് ആദ്യമായി മുഴുനീള സ്ക്രീൻസ്പേസ് ലഭിക്കുന്നത്.  ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേർന്ന് അക്കാലത്തെ ഒരു ന്യൂ വേവ് സിനിമ തന്നെ ആയിരുന്നു മേള. ആ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകനായ പൊക്കമില്ലാത്ത രഘു അക്കാലത്ത് വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമൽഹാസന്റെ അപൂർവ്വ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

40 വർഷങ്ങൾക്കു ശേഷം അതേ പേരിൽ ഒരു സിനിമയിൽ രഘു എത്തിയതു കണ്ടു പിടിച്ചതും സൈബർ ലോകത്തെ സിനിമാസ്വാദകരാണ്. അപ്രധാനമായി കണ്ട ഒരു റോളിലെത്തിയ രഘുവിന്റെ ഫ്ലാഷ് ബാക്ക് അറിഞ്ഞ പ്രേക്ഷകർ പലരും ഞെട്ടലിലാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA