നോട്ടുനിരോധനവും ഡിജിറ്റൽ പണമിടപാടും ദൃശ്യം 2–ന്റെ വിജയത്തിനു കാരണം: സന്ദീപ് വാര്യർ

sandeep-drishyam-2
SHARE

ദൃശ്യം 2–ന്റെ വിജയത്തിനു കാരണം നോട്ടുനിരോധനവും വർധിച്ച ഡിജിറ്റൽ പണമിടപാടുമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ച് പങ്കു വച്ച് കുറിപ്പിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

‘ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ. മലയാള സിനിമ പുതിയൊരു നോർമലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതൽ സിനിമകളെത്തും . ഡിജിറ്റൽ ഇന്ത്യക്ക് നന്ദി. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷൻ, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിന്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിങ്.’ സന്ദീപ് പറയുന്നു. 

ഇന്നലെ റിലീസായ ദൃശ്യം 2–ന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. സിനിമ കണ്ട മിക്കവരും അതിഗംഭീരമെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA